സരസ്വതി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിന്റെ ആഭിമുഖ്യത്തിൽ “ഒരു പൂക്കള മുറ്റം ഒരു മുറം പച്ചക്കറി” എന്ന കാർഷിക പദ്ധതിയുടെ വിതരണ ഉദ്ഘാടനം 10 /9/ 24 രാവിലെ പതിനൊന്നരയ്ക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കുകയുണ്ടായി .കാട്ടാക്കട എംഎൽഎ ശ്രീ ഐ ബി സതീഷ് ഉദ്ഘാടനം നിർവഹിച്ച പ്രസ്തുത പരിപാടിയിൽ വിളപ്പിൽ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ലില്ലി മോഹൻ അധ്യക്ഷം വഹിക്കുകയും അക്കാദമിക് ഡയറക്ടർ ശ്രീഎൻ ജയകുമാർ സ്വാഗതം ആശംസിക്കുകയും ചെയ്തു. വൈസ് പ്രസിഡൻറ് ശ്രീ ഷാജി, വി വി ഗിരീഷ് കുമാർ (വാർഡ് മെമ്പർ), ശ്രീ ചന്ദ്രബാബു (വാർഡ് മെമ്പർ ),ശ്രീ സി വി ജയദാസ് (കൃഷിഓഫീസർ, വിളപ്പിൽ) എന്നിവർ അതിഥികളായി എത്തിയ ഈ പരിപാടിയിൽ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ഉള്ള കോളജിൻ്റെ സംഭാവനയായ അൻപതിനായിരം രൂപ വൈസ് ചെയർമാൻ ഡോ.ദേവി മോഹനൻ , ഡോ.ചന്ദ്രമോഹനൻ എന്നിവർശ്രീ ഐ ബി സതീഷി നു കൈമാറി.പൂക്കളുടെയും പച്ചക്കറി കൃഷിയുടെയും വിളവെടുപ്പിന്റെ ആദ്യത്തെ ഫലം വിശിഷ്ടാതിഥികൾക്ക് നൽകുകയുണ്ടായി. കൃഷിയിടങ്ങളുടെ മേൽനോട്ടം വഹിക്കുകയും പരിപാലിക്കുകയും ചെയ്ത കൃഷി ഓഫീസറെയും തൊഴിലുറപ്പ് തൊഴിലാളികളെയും ആദരിക്കുകയുണ്ടായി. കോളേജ് പ്രിൻസിപ്പൽ ആയ ഡോക്ടർ സുമ ആർ പ്രസ്തുത പരിപാടിയിൽ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.
















Recent Comments